ആമസോണിലെ ക്രാഷ് കോഴ്‌സ് വെബ്സീരിസില്‍ മികച്ച പ്രകടനവുമായി മലയാളി താരം ഹ്രിദ്ധു ഹറൂണ്‍

Web Desk
1 Min Read

കൊച്ചി: പ്രമുഖ താരങ്ങള്‍ക്കൊപ്പം യുവനിരയെ അണിനിരത്തി വിജയ് മൗര്യ സംവിധാനം ചെയ്ത ക്രാഷ് കോഴ്‌സ് എന്ന വെബ്സീരീസില്‍ സത്യ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക പ്രശംസ നേടുകയാണ് മലയാളിയും പത്തൊന്‍പതുകാരനുമായ ഹ്രിദ്ധു ഹറൂണ്‍. ആമസോണ്‍ പ്രൈമില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ക്രാഷ് കോഴ്‌സ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ യുവതാരങ്ങളെ ഓഡിഷനില്‍ കൂടിയാണ് ഈ വെബ് സീരീസിലേക്കു സെലക്ട് ചെയ്തത്. യുവനിരയുടെ മികച്ച പ്രകടനത്തിനും ഹൃദ്ദു ഹറൂണിന്റെ കഥാപാത്രത്തിന്റെ അഭിനയമികവിനെയും അനു കപ്പൂര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രശംസിച്ചു.

city exchange

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് റിലീസിന് ഒരുങ്ങുന്ന മുംബൈക്കാര്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ വിക്രാന്ത് മെസ്സിക്കും വിജയ് സേതുപതിക്കും ഒപ്പം പ്രധാന വേഷത്തില്‍ ഹ്രിദ്ധുവും എത്തുന്നുണ്ട്. തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ ഭാഷകളിലായി ബ്രിന്ദാ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന തഗ്‌സ് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നതും ഈ മലയാളി ചെറുപ്പക്കാരനാണ്.

ഹൃദു ഹറൂണ്‍ ഉള്‍പ്പെടെയുള്ള യുവ താരങ്ങളുടെ അഭിനയ മികവിനെ സിനിമാ നിരൂപകരും പ്രശംസിച്ചു രംഗത്ത് എത്തി. അനുഷ്‌ക കൗഷിക്, ഹ്രിദ്ദു ഹറൂണ്‍, മോഹിത് സോളാങ്കി, റിദ്ധി, ഭവേഷ്,ആര്യന്‍, അന്‍വേഷ, ഹെതല്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!