പ്രേക്ഷകന് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റര്‍ റോഷാക്കിലെ ആദ്യ ഗാനം റിലീസായി

Web Desk
2 Min Read

അബൂദാബി: പ്രേക്ഷക പ്രശംസ നേടി തിയേറ്ററില്‍ വന്‍ വിജയം സൃഷ്ടിക്കുന്ന നിസാം ബഷീര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം റോഷാക്കിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷന്റെ ഭാഗമായി അബുദാബി ദെല്‍മാ ഹാളില്‍ നടന്ന പ്രൗഡോജ്ജലമായ ചടങ്ങില്‍ ആണ് ഗാനം പുറത്തിറക്കിയത്.

city exchange

മമ്മൂട്ടിയും ഗ്രേസ് ആന്റണി, ഷറഫുദ്ധീന്‍, എസ് ജോര്‍ജ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ഉടമ സമദ് എന്നിവര്‍ പങ്കെടുത്തു. മിഥുന്‍ മുകുന്ദന്റെ സംഗീത സംവിധാനത്തില്‍ എസ് എ, മമ്മൂട്ടിയുടെ പേരക്കുട്ടികൂടിയായ അധ്യാന്‍ സയീദ്, മിഥുന്‍ മുകുന്ദന്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എസ് എ ആണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചത്. ഗാനത്തിന്റെ മിക്‌സിങ് ആന്‍ഡ് മാസ്റ്ററിങ് ഹൃദയ് ഗോസ്വാമി, റെക്കോര്‍ഡിസ്റ്റ് ആന്‍ഡ് സ്റ്റുഡിയോസ് അമിത് സച്ദേവ, മ്യൂസിക് ക്ലൗഡ് സ്റ്റുഡിയോസ്, അമാനി കെ എല്‍ ടെന്‍, ആര്‍ എം മീഡിയ സ്റ്റുഡിയോ എന്നിവരാണ്.

ഈ ഗാനത്തെക്കുറിച്ചു സംഗീത സംവിധായകന്‍ മിഥുന്‍ മുകുന്ദന്‍ പറഞ്ഞത് ഇപ്രകാരമാണ് ‘ബാക്ക്ഗ്രൗണ്ട് സ്‌കോറായി ആദ്യം ചെയ്ത ഇന്‍സ്ട്രുമെന്റ് ട്രാക്കായിരുന്നു ആദ്യം ഇത്. റോഷാക്കില്‍ മമ്മൂക്ക അവതരിപ്പിച്ച ലൂക്ക് ആന്റണിയുടെ വനവാസരംഗങ്ങളിലേക്കു എസ് എ എഴുതിയ വരികളും സ്റ്റൈലും ഒത്തിരി ഇഷ്ടപ്പെട്ടത് കൊണ്ടാണ് ഈ ട്രാക്കിനെ ഇന്‍സ്ട്രുമെന്റല്‍ ആക്കി മാറ്റാമെന്ന ഐഡിയ വന്നത്. നിസ്സാം ബഷീറിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അതിനു സ്വീകാര്യത ലഭിക്കുകയും അദ്ദേഹത്തിന്റെ ഐഡിയ കൂടെ ചേര്‍ത്ത് ഡോണ്‍ട് ഗോ എന്ന ഗാനം പൂര്‍ത്തിയാക്കുകയും ചെയ്തു. ഗാനം പൂര്‍ത്തിയായപ്പോള്‍ സിനിമയുടെ മുന്നോട്ടുള്ള യാത്ര ഗംഭീരമാക്കാന്‍ സഹായകമായെന്നു നിസാമിനും എനിക്കും തോന്നിയിരുന്നു’. വന്‍ സ്വീകാര്യതയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് റോഷാക്കിനു ലഭിക്കുന്നത്.

തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പന്‍ വിജയമാക്കി തീര്‍ത്ത നിസാം ബഷീര്‍ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം റോഷാക്കിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

- Advertisement -
Ad image

പ്രൊജെക്ട് ഡിസൈനര്‍: ബാദുഷ, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം: ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ചമയം: റോണക്‌സ് സേവ്യര്‍ ആന്റ് എസ് ജോര്‍ജ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!