മനുഷ്യക്കടത്ത് ബോധവത്കരണ കാമ്പയിനുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം

Web Desk
1 Min Read

ദോഹ: മനുഷ്യക്കടത്ത് ബോധവത്ക്കരണ കാംപയിനുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റേയും ദേശീയ മനുഷ്യാവകാശ സമിതിയുടെയും സഹകരണത്തോടെയാണ് മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതിയെ പ്രതിനിധീകരിച്ച് തൊഴില്‍ മന്ത്രാലയം മനുഷ്യക്കടത്ത് ബോധവത്കരണ കാംപയിന്‍ ആരംഭിച്ചത്.

city exchange

മനുഷ്യാവകാശങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയും ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 പ്രകാരം മനുഷ്യക്കടത്തിനെതിരായ സാമൂഹിക അവബോധവും സൃഷ്ടിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ബോധവത്ക്കരണ കാംപയിന്‍ സംഘടിപ്പിക്കുന്നത്.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ബോധ്യപ്പെട്ടാല്‍
റിപ്പോര്‍ട്ടു ചെയ്യുന്നതിന് 16,044 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ [email protected] എന്ന ഇ-മെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്. മനുഷ്യക്കടത്ത് കേസുകള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ദുരുപയോഗങ്ങളെക്കുറിച്ചുള്ള പരാതികള്‍ മന്ത്രാലയത്തെ അറിയിക്കാന്‍ ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!