
മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വിവിധ ആഭ്യന്തര വ്യാപാര മാര്‍ക്കറ്റുകള്‍ സന്ദര്‍ശിച്ചു.

രാജ്യത്തുടനീളം അടിസ്ഥാന വസ്തുക്കളും സേവനങ്ങളും ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനും വിതരണ ശൃംഖലകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്ന് വിലയിരുത്തുന്നതിനുമായിരുന്നു സന്ദര്‍ശനം.
