
മനാമ: ഇറാന്റെ ആക്രമണങ്ങള്‍ ആരംഭിച്ചതു മുതല്‍ ബഹ്റൈനില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത ചില വ്യക്തികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷയെയും സാമൂഹിക സ്ഥിരതയെയും ബാധിക്കുന്ന വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ച എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്.

ഇവര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഭയം സൃഷ്ടിക്കുകയും ചെയ്യുന്ന രീതിയില്‍ വീഡിയോകളും മറ്റും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. പിടിയിലായ വ്യക്തികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ആരംഭിച്ചു.
ഔദ്യോഗിക ഇടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ പൊതുജനങ്ങള്‍ സ്വീകരിക്കാവൂ എന്നും സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

