Featured
അള്‍ജീരിയന്‍ പ്രസിഡന്റുമായി അമീര്‍ ഫോണില്‍ സംസാരിച്ചു
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അള്‍ജീരിയയുടെ പ്രസിഡന്റ് അബ്ദുല്‍മദ്ജിദ് ടെബൗണുമായി ഫോണില്‍ സംസാരിച്ചു. രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് അദ്ദേഹത്തെ അഭിനന്ദിച്ചു.
അള്‍ജീരിയന്‍ ജനതയുടെ ക്ഷേമവും അഭിവൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന് അമീര്‍ ആശംസകള്‍ അറിയിച്ചു.
Continue Reading