റോഡുകളിലും പൊതുചത്വരങ്ങളിലും കൂട്ടംകൂടുന്നത് ബഹ്‌റൈന്‍ നിരോധനം ഏര്‍പ്പെടുത്തി

Web Desk
0 Min Read

മനാമ: ബഹ്റൈന്‍ സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ വിവിധ അറിയിപ്പുകള്‍ പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളിലെ കൂട്ടംകൂടലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

city exchange

ബഹ്‌റൈന് നേരെ ഇറാന്‍ നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്ന നിലവിലെ സാഹചര്യം കണക്കിലെടുത്ത് റോഡുകളിലും പൊതുചത്വരങ്ങളിലും ആളുകള്‍ കൂട്ടംകൂടുന്നത് സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ നിരോധിച്ചു.

പൊതുസുരക്ഷ സംരക്ഷിക്കുന്നതിനും സിവില്‍ ഡിഫന്‍സ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിനുമാണ് ഈ തീരുമാനം.

Share This Article
Leave a Comment
error: Content is protected !!