കര്‍ണാടകയില്‍ 16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നു

Web Desk
1 Min Read

ബെംഗളൂരു: കര്‍ണാടകയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ദരാമയ്യ അറിയിച്ചു. സംസ്ഥാനത്തിന്റെ 17-ാമത് ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

city exchange

മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിക്കുന്നതിലൂടെ കുട്ടികളില്‍ ഉണ്ടാകുന്ന ഡിജിറ്റല്‍ അടിമത്തവും മാനസിക- സാമൂഹിക പ്രശ്‌നങ്ങളും തടയുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഐ ടി- ബയോടെക്‌നോളജി മന്ത്രി പ്രിയങ്ക് ഖാര്‍ഗേ യുവാക്കളില്‍ നിര്‍മിത ബുദ്ധിയും സോഷ്യല്‍ മീഡിയയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. കുട്ടികളില്‍ അമിതമായ സ്‌ക്രീന്‍ ഉപയോഗം ആരോഗ്യത്തിന് ദോഷകരമാണെന്ന ആശങ്ക ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു ഉയര്‍ത്തിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!