അനുസ്മരണ സമ്മേളനവും ഭക്ഷ്യകിറ്റ് വിതരണവും

Web Desk
1 Min Read

ആലുവ: ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ചാരിറ്റിയുടെയും അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് എംപ്ലോയീസ് കോണ്‍ഗ്രസ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആലുവയില്‍ നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം ബെന്നി ബഹനാന്‍ എം പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി വി എല്‍ദോസ് അധ്യക്ഷത വഹിച്ചു.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എ ഭക്ഷ്യകിറ്റ് വിതരണം നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ മുഖ്യപ്രഭാഷണവും കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ് അനുസ്മരണ പ്രഭാഷണംവും നടത്തി. ചടങ്ങില്‍ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ടി ജേക്കബ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എ മുജീബ്, ലത്തീഫ് പൂഴിത്തറ, വി പി ജോര്‍ജ്, ലിസി അബ്രാഹം, പി പി ജെയിംസ്, ജോസി പി ആന്‍ഡ്രൂസ്, ഫാസില്‍ ഹുസൈന്‍, വൈസ് ചെയര്‍പേഴ്സണ്‍ സൈജി ജോളി, ഹനീഫ ഞറളക്കാടന്‍, മുഹമ്മദ് അസ്ലം, എന്‍ എ കെ നജീബ്, എം ഒ. ജെറാള്‍ഡ് തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!