

കാലടി: ആലുവ നിയോജക മണ്ഡലത്തിലെ 46 പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ എം എല്‍ എയുടെ 2023-24ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ഹൈമാസ്റ്റ്/ മിനിമാസ്റ്റുകള്‍ സ്ഥാപിക്കുന്നതിനു ഭരണാനുമതി നല്കിയിരുന്നു.

ഹൈമാസ്റ്റ്/ മിനിമാസ്റ്റ് എന്നിവയുടെ ആലുവ നിയോജക മണ്ഡലതല ഉദ്ഘാടനം ആദ്യം നിര്‍മ്മാണം പൂര്‍ത്തിയായ ശ്രീമൂലനഗരം പഞ്ചായത്തിലെ 10-ാം വാര്‍ഡ് പാലസ് റോഡില്‍ സ്ഥാപിച്ച മിനിമാസ്റ്റ് സ്വിച്ച് ഓണ്‍ നടത്തി.

അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. ആലുവ മുനിസിപ്പാലിറ്റി, നെടുമ്പാശ്ശേരി, ചെങ്ങമനാട്, കാഞ്ഞൂര്‍, ശ്രീമൂലനഗരം, കീഴ്മാട്, എടത്തല, ചൂര്‍ണ്ണിക്കര എന്നീ പഞ്ചായത്തുകളിലായി ബാക്കിയുള്ള 45 ഹൈമാസ്റ്റ്/ മിനിമാസ്റ്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണെന്ന് എം എല്‍ എ അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ധീന്‍, മുന്‍ പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ കെ സി മാര്‍ട്ടിന്‍, ബ്ലോക്ക് മെമ്പര്‍ സിനി ജോണി, പഞ്ചായത്ത് മെമ്പര്‍മാരായ ഡേവീസ് കൂട്ടുങ്ങല്‍, ഡാര്‍ലി ജീമോന്‍, സെന്റ് ജോസഫ് പള്ളി വികാരി ഫാ. പോള്‍ കോലഞ്ചേരി, ഫാ. മെജോ, ലിന്റോ പി ആന്റോ എന്നിവര്‍ സന്നിഹിതരായിരുന്നു.

