
ചെന്നൈ: മലയാളം, തമിഴ് സിനിമാ താരം ചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌ക്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് സാലിഗ്രാമത്തില്‍.
മമ്മൂട്ടിയോടൊപ്പം അമരം, ഒരുവടക്കന്‍ വീരഗാഥ, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, മോഹന്‍ലാലിനോടൊപ്പം ആട്ടക്കലാശം, പത്താമുദയം, പഞ്ചാഗ്നി, നാടോടി, അദ്വൈതം, സുരേഷ് ഗോപിയോടൊപ്പം ഏകലവ്യന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത ചിത്ര നൂറിലേറെ സിനിമകളില്‍


വേഷമിട്ടിട്ടുണ്ട്. തെന്നിന്ത്യയിലെ മിക്ക നായകന്മാര്‍ക്കൊപ്പവും വേഷമിട്ടിട്ടുണ്ട്.
1965ല്‍ കൊച്ചിയില്‍ രാജഗോപാലിന്റേയും ദേവിയുടേയും മകളായി ജനിച്ച ചിത്ര ആറാം വയസ്സില്‍ അപൂര്‍വ്വരാഗങ്ങളില്‍ ഒരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാണ് സിനിമയിലെത്തിയത്. കൊച്ചി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലാണ് പഠിചജ്ചത്. അച്ഛന്‍ മൈലാപ്പൂരില്‍ റയില്‍വേ ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്നതിനാല്‍ പിന്നീട് എ സി എഫ് സ്‌കൂളിലായിരുന്നു പഠനം.
ഭര്‍ത്താവ്: വിജയരാഘവന്‍. മകള്‍: ശ്രുതി. സഹോദരി: ദിവ്യ.

ആട്ടക്കലാശത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് ശ്രദ്ധിക്കപ്പെട്ടത്. ഇദയം നല്ലെണ്ണയുടെ പരസ്യ മോഡലായി ശ്രദ്ധേമായതിനെ തുടര്‍ന്ന് നല്ലെണ്ണ ചിത്ര എന്ന പേരിലും ഇവര്‍ അറിയപ്പെട്ടിരുന്നു.
മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പുറമേ പ്രേംനസീര്‍, മുകേഷ്, വിജയരാഘവന്‍, മുരളി, നെടുമുടിവേണു, കുഞ്ചാക്കോ ബോബന്‍, ദിലീപ്, പ്രഭു, ശരത് കുമാര്‍, ശിവാജി ഗണേശന്‍, ശരവണന്‍, വിജയകുമാര്‍, ആനന്ദ്ബാബു, രാമാനുജന്‍, പാര്‍ഥിപന്‍, കാര്‍ത്തിക്, രജനീകാന്ത്, സത്യരാജ്, കമലഹാസന്‍ തുടങ്ങിയവരോടൊപ്പമെല്ലാം ചിത്ര വേഷമിട്ടിട്ടുണ്ട്.

