മുന്‍ മന്ത്രി കെ പി വിശ്വനാഥന്‍ അന്തരിച്ചു

Web Desk
0 Min Read

തൃശൂര്‍: സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്ന കെ പി വിശ്വനാഥന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

city exchange

കുന്നംകുളം, കൊടകര മണ്ഡലങ്ങളില്‍ നിന്നും അദ്ദേഹം ആറു തവണ എം എല്‍ എ ആയിട്ടുണ്ട്. 1991- 94, 2004- 2005 വര്‍ഷങ്ങളില്‍ രണ്ടുതവണ വനം മന്ത്രിയായിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ കുന്നംകുളം താലൂക്കില്‍ കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രില്‍ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. അഭിഭാഷകനാണ് കെ പി വിശ്വനാഥന്‍.

Share This Article
Leave a Comment
error: Content is protected !!