എ എഫ് സി ഏഷ്യന്‍ കപ്പ്: രണ്ടാം കളിയിലും തോറ്റ് ഇന്ത്യ; ഉസ്‌ബെക്കിസ്ഥാന്‍- 3, ഇന്ത്യ- 0

Web Desk
1 Min Read

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ല്‍ തങ്ങളുടെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ ഉസ്‌ബെക്കിസ്ഥാനോട് പരാജയം ഏറ്റുവാങ്ങിയത്. മൂന്നു ഗോളുകളും ആദ്യ പകുതിയിലാണ് ഉസ്‌ബെക്ക് അടിച്ചെടുത്തത്. ഗ്രൂപ്പിലെ അടുത്തതും അവസാനത്തേതുമായ ഇന്ത്യയുടെ മത്സരം സിറിയയുമായാണ്.

city exchange

അല്‍ റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ മത്സരം തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യപകുതി പിടിച്ചു നിന്ന ടീമാണ് ഉസ്‌ബെക്കിസ്ഥാന്റെ തുടരന്‍ ആക്രമണങ്ങളില്‍ വലഞ്ഞത്.

കൡതുടങ്ങി നാലാം മിനുട്ടില്‍ തന്നെ ഉസ്‌ബെക്കിന്റ അബൂസബഖ് ഫൈസുല്ല ഇന്ത്യന്‍ വല കുലുക്കിയിരുന്നു. കോര്‍ണര്‍ കിക്കിനെ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

പതിനെട്ടാം മിനുട്ടില്‍ ഇഗോര്‍ സെര്‍ജിയവും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നസറുല്ലയേവും ഇന്ത്യന്‍ ഗോളിയെ വഞ്ചിച്ചപ്പോള്‍ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!