അടിവസ്ത്രത്തില്‍ സ്വര്‍ണം കടത്തി; പത്തൊന്‍പതുകാരി കരിപ്പൂരില്‍ പിടിയില്‍

Web Desk
1 Min Read

കോഴിക്കോട്: അടിവസ്ത്രത്തില്‍ മൂന്നു പാക്കറ്റുകളിലായി തുന്നിപ്പിടിപ്പിച്ച 1884 ഗ്രാം സ്വര്‍ണവുമായി യുവതി കരിപ്പൂരില്‍ പിടിയില്‍. കാസര്‍ക്കോട് സ്വദേശി ഷഹലയാണ് അറസ്റ്റിലായത്. ഒരു കോടി രൂപയിലേറെ വില വരുന്നതാണ് സ്വര്‍ണം.

city exchange

ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് യുവതി കരിപ്പൂരില്‍ വന്നിറങ്ങിയത്. കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി യുവതി പുറത്തിറങ്ങിയതിന് പിന്നാലെയാണ് പിടിയിലായത്. ഞായറാഴ്ച രാത്രി പത്തരയ്ക്കാണ് ഷഹല കരിപ്പൂരില്‍ എത്തിയത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും യുവതിക്ക് സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് പറയുകയായിരുന്നു. ലഗേജുകളില്‍ വിശദമായി പരിശോധിച്ചെങ്കിലും പൊലീസിന് ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍ ദേഹ പരിശോധനയിലാണ് വിദഗ്ധമായി തുന്നിപ്പിടിപ്പിച്ച മൂന്നു പാക്കറ്റുകള്‍ കണ്ടെത്തിയത്.

- Advertisement -
Ad image

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടുന്ന 87-ാമത് സ്വര്‍ണക്കടത്ത് കേസാണിത്.

Share This Article
Leave a Comment
error: Content is protected !!