Connect with us

NEWS

ജനുവരി 24ലെ പൊതു പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ എ ടി എഫ്

Published

on


വടകര: ജനുവരി 24ന് പ്രതിപക്ഷ സംഘടനകള്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു.

അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിന് എതിരെയും ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജീവനക്കാര്‍ ഒന്നടങ്കം ഒത്തുചേരണമെന്നും കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് ആവശ്യപ്പെട്ടു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറ് ഗഡു (18 ശതമാനം) ഡി എ ഉടന്‍ നല്‍കുക, 2019ലെ ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉടന്‍ അനുവദിക്കുക, ലീവ് സറണ്ടര്‍ പുന:സ്ഥാപിക്കുക,
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക,
അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക,
മെഡിസെപ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുക,
വിലക്കയറ്റം തടയുക എന്നീ സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പണിമുടക്ക് നടത്തുന്നത്.

യോഗത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, ട്രഷറര്‍ മാഹിന്‍ ബാഖവി, എ പി ബഷീര്‍, മന്‍സൂര്‍ മാടമ്പാട്ട്, ടി പി റഹീം, നൗഷാദ് കോപ്പിലാന്‍, നൂറുല്‍ അമീന്‍ കെ, എം പി അബ്ദുല്‍ സലാം, ഒ എം യഹ്യാ ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.


error: Content is protected !!