ഐ സി സി വിമന്‍സ് ഫോറം ഹാപ്പി ഫീറ്റ് ഹാപ്പി ഹാര്‍ട്ട് ശില്‍പശാല നടത്തി

Web Desk
0 Min Read

ദോഹ: ആരോഗ്യകരമായ ജീവിതത്തിനുള്ള നൂതന പരീക്ഷണമായ ഹാപ്പി ഫീറ്റ് ഹാപ്പി ഹാര്‍ട്ട് ശില്‍പശാല സംഘടിപ്പിച്ച് ഐ സി സി വിമന്‍സ് ഫോറം. നൃത്തത്തിലൂടെയും ധ്യാനത്തിലൂടേയും പോസിറ്റീവ് ബാലന്‍സുണ്ടാക്കുകയെന്നതായിരുന്നു ശില്‍പശാലയുടെ ലക്ഷ്യം.

city exchange

ശില്‍പശാലയില്‍ പങ്കെടുത്തവര്‍ക്ക് 10 മിനുട്ട് വീതമുള്ള മൂന്ന് നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു. സുംബ സാഷനും സംഘവും സുംബയും ഭാവന ശര്‍മയും വിദ്യാര്‍ഥിനികളും നാടോടി നൃത്തശൈലിയും പത്മിനി സുന്ദര്‍ ധ്യാനവും നടത്തി.

രജനി മൂര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാര്‍, മോഹന്‍ കുമാര്‍, കമലാ ഠാക്കൂര്‍, ശ്വേത കോഷ്ടി, സുമ മഹേഷ് ഗൗഡ തുടങ്ങിയവര്‍ നേതൃത്വം നല്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!