മൊയ്തു മൗലവി മ്യൂസിയത്തോടു കടുത്ത അവഗണന; സര്‍ക്കാര്‍ സംരക്ഷണം ഉറപ്പു വരുത്തണം

Web Desk
1 Min Read

കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ഇ മൊയ്തു മൗലവിയുടെ സ്മരണാര്‍ഥം കോഴിക്കോട് ബീച്ചില്‍ സ്ഥാപിച്ച മൊയ്തു മൗലവി ദേശീയ മ്യൂസിയത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ കോഴിക്കോട് ചേര്‍ന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രതിഷേധം രേഖപ്പെടുത്തി.

city exchange

മ്യൂസിയത്തിലെ പല രേഖകളും റിക്കാര്‍ഡുകളും നാശോന്‍മുഖമാണ്. മ്യൂസിയം നടത്തിപ്പിനായുള്ള കമ്മിറ്റി യോഗം ചേരുകയോ കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയോ ചെയ്യുന്നില്ല. മെമ്പര്‍ സിക്രട്ടറിയായ പി ആര്‍ ഡി ഉപ ഡയരക്ടര്‍ ചുമതലകള്‍ നിര്‍വഹിക്കാത്ത സാഹചര്യത്തില്‍ മ്യൂസിയം നടത്തിപ്പിന്നായി പുതിയ സംവിധാനം ആലോചിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

ആഗസ്ത് മാസം മലബാര്‍ കലാപത്തിന്റെ പാഠങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ ചരിത്ര സെമിനാര്‍ നടത്താനും തീരുമാനിച്ചു.

യോഗത്തില്‍ പ്രസിഡണ്ട് ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെകട്ടറി ടി കെ എ അസീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

- Advertisement -
Ad image

പുതിയ കമ്മിറ്റിയുടെ ഭാരവാഹികളായി ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ് (പ്രസിഡണ്ട്), പ്രൊഫ. എം സി വസിഷ്ട്, പി എം അബ്ദുറഹിമാന്‍ (വൈസ് പ്രസിഡണ്ടുമാര്‍), ടി കെ എ അസീസ് (ജനറല്‍ സെക്രട്ടറി), എ വി ഫര്‍ദീസ്, എം പി രാധാകൃഷ്ണന്‍ (സെക്രട്ടറിമാര്‍), മുഹമ്മദ് മുസ്തഫ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായ എം കെ ബീരാന്‍, സിദ്ധീഖ് കുറ്റിക്കാട്ടൂര്‍, ടി സേതുമാധവന്‍, റഷീദ് പി സി പാലം, ടി ഷുക്കൂര്‍, പി എം ഉസ്മാന്‍, പി എം അബ്ദുറഹിമാന്‍, എം പി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!