പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ മയ്യിത്ത് നമസ്‌കാരം ഇന്ന് മഗ്രിബ് നമസ്‌കാരത്തിന് ശേഷം

Web Desk
1 Min Read

ദോഹ: അന്തരിച്ച ഖത്തറിന്റെ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ മയ്യിത്ത് നമസ്‌കാരം ഇന്ന് (ഞായറാഴ്ച, ജൂലൈ 12) മഗ്രിബ് നമസ്‌കാരത്തിന് ശേഷം ദോഹയിലെ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ നടക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.

city exchange

തുടര്‍ന്ന് മൃതദേഹം ലുസൈല്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പിതൃ അമീറിന്റെ നിര്യാണത്തെ തുടര്‍ന്ന് അനുശോചനം അറിയിക്കുന്നതിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, രാഷ്ട്രത്തലവന്‍മാര്‍, ഭരണകുടുംബാംഗങ്ങള്‍, പ്രമുഖ വ്യക്തികള്‍, പൗരന്മാര്‍ എന്നിവരില്‍ നിന്ന് ലുസൈല്‍ കൊട്ടാരത്തില്‍ അനുശോചനം സ്വീകരിക്കുമെന്നും അമീരി ദിവാന്‍ അറിയിച്ചു.

ജൂലൈ 13, 14, 15 തിയ്യതികളായ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 11.30 വരെ, കൂടാതെ അസര്‍ നമസ്‌കാരത്തിന് ശേഷം മുതല്‍ ഇശാ നമസ്‌കാരം വരെ അനുശോചനം സ്വീകരിക്കും.

- Advertisement -
Ad image

അല്ലാഹു പരേതന് കാരുണ്യം ചൊരിയുകയും സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെയെന്ന് അമീരി ദിവാന്‍ പ്രാര്‍ഥിച്ചു. ‘നാം അല്ലാഹുവിനുള്ളവരാണ്; അവങ്കലേക്കുതന്നെയാണ് നമ്മുടെ മടക്കം’ എന്നും പ്രസ്താവനയില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!