ഐ സി എഫ് നാഷണല്‍ കൗണ്‍സിലിന് റിയാദില്‍ സമാപനം; ജീവകാരുണ്യ മേഖലയില്‍ എട്ട് കോടിയുടെ തണലൊരുക്കി പ്രവാസി സംഘടന

Web Desk
2 Min Read

റിയാദ്: ‘ഹൊറൈസണ്‍സ്’ എന്ന ശീര്‍ഷകത്തില്‍ സൗദി അറേബ്യയിലുടനീളം നടന്നു വന്ന ഐ സി എഫ് വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് റിയാദില്‍ പ്രൗഢോജ്ജ്വല സമാപനം. താഴേത്തട്ടിലുള്ള യൂണിറ്റ് മുതല്‍ ചാപ്റ്റര്‍ വരെയുള്ള കൗണ്‍സില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നാഷണല്‍ കൗണ്‍സിലിന് റിയാദില്‍ തുടക്കമായത്.

city exchange

റിയാദ് ഡിമോറോ പാലസില്‍ നടന്ന കൗണ്‍സില്‍ നാഷണല്‍ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി മുക്കത്തിന്റെ പ്രാര്‍ഥനയോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി സലിം പാലച്ചിറ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ സെക്രട്ടറിമാരായ ഹമീദ് ഈശ്വരമംഗലം, ബഷീര്‍ ഉള്ളണം, നാഷണല്‍ ജനറല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി, ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ എറണാകുളം എന്നിവര്‍ കൗണ്‍സിലില്‍ പങ്കെടുത്തു.

സംഘടന കഴിഞ്ഞ ഒരു വര്‍ഷക്കാലം നടത്തിയ വിപുലമായ പ്രവര്‍ത്തനങ്ങളുടെ അവലോകനവും വരും വര്‍ഷത്തേക്കുള്ള പുതിയ പദ്ധതികളും കൗണ്‍സിലില്‍ വിശദമായി ചര്‍ച്ച ചെയ്തു. നാഷണല്‍ സെനറ്റ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന ‘സെല്‍ഫ് അസ്സസ്‌മെന്റ്’ നടപടികളും ഇതിന്റെ ഭാഗമായി നടന്നു. ഹാര്‍മണി ആന്‍ഡ് എമിനന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്റര്‍നാഷണല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം നേതൃത്വം നല്‍കിയ റിപ്പോര്‍ട്ടിങ് പ്രക്രിയയില്‍ മുഴുവന്‍ സെനറ്റ് അംഗങ്ങളും പങ്കാളികളായി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിവാഹ സഹായങ്ങള്‍, ചികിത്സാ ധനസഹായം, ദാറുല്‍ ഖൈര്‍ ഭവന നിര്‍മ്മാണം, അര്‍ഹരായ പ്രവാസികള്‍ക്കുള്ള യാത്രാ ടിക്കറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ദഅവ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലായി കഴിഞ്ഞ വര്‍ഷം മാത്രം എട്ട് കോടിയിലധികം രൂപയുടെ സഹായങ്ങളാണ് ഐ സി എഫ് നാഷണല്‍തലത്തില്‍ വിതരണം ചെയ്തത്. ഇതിനുപുറമെ, പ്രവാസികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി ‘പ്രവാസി വായന’ പ്രസിദ്ധീകരണം അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്. നിലവില്‍ ഗള്‍ഫ് മേഖലയില്‍ പുറത്തിറങ്ങുന്ന ഏക മലയാള അച്ചടി പ്രസിദ്ധീകരണവും ഇതാണ്.

- Advertisement -
Ad image

കൗണ്‍സിലില്‍ വിവിധ ഡയറക്ടറേറ്റ് സെക്രട്ടറിമാര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

ഓപ്പറേഷന്‍ ഡയറക്ടറേറ്റ് സെക്രട്ടറിമാരായ ബഷീര്‍ പറവൂര്‍, മുഹമ്മദലി വേങ്ങര, അഷ്റഫലി എം കെ എന്നിവര്‍ സംഘടന, അഡ്മിനിസ്‌ട്രേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ റിപ്പോര്‍ട്ടുകള്‍ സഭയില്‍ വെച്ചു.

ഹ്യുമന്‍ റിസോഴ്സ് ഡയറക്ടറേറ്റ് സെക്രട്ടറിമാരായ ഉമര്‍ മുസ്ലിയാര്‍ പന്നിയൂര്‍, അഷ്റഫ് കരുവമ്പൊയില്‍ എന്നിവര്‍ തക്സിയ, മോറല്‍ എഡ്യൂക്കേഷന്‍, വിമന്‍ എംപവര്‍മെന്റ്, ഹാര്‍മണി ആന്‍ഡ് എമിനന്‍സ് ഡിപ്പാര്‍ട്‌മെന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

സോഷ്യല്‍ സര്‍വീസ് ഡയറക്ടറേറ്റ് സെക്രട്ടറിമാരായ അബുസാലിഹ് മുസ്ലിയാര്‍, ലുഖ്മാന്‍ പാഴൂര്‍ എന്നിവര്‍ പബ്ലിക്കേഷന്‍, ക്ഷേമകാര്യം, എക്കണോമിക്സ് ഡിപ്പാര്‍ട്‌മെന്റുകളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

ഐ സി എഫ് ഇന്റര്‍നാഷണല്‍ അഡ്മിന്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം കൗണ്‍സില്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന വിപ്ലവാത്മകവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ താഴേത്തട്ടിലേക്ക് എത്തിക്കുന്നതില്‍ പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ പുനരധിവാസത്തിനായി ഐ സി എഫ് നടപ്പിലാക്കുന്ന ‘രിഫാഈ കെയര്‍’ പദ്ധതിക്ക് പ്രവാസി സമൂഹത്തില്‍ വലിയ തോതിലുള്ള അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംഘടനയിലെ അംഗങ്ങളുടെ സാമൂഹിക- സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതുതായി ആവിഷ്‌കരിച്ച ‘പ്രവാസി കെയര്‍’ പദ്ധതിയുടെ അനിവാര്യതയും അതിന്റെ പ്രായോഗികതയും കൗണ്‍സിലില്‍ നേതാക്കള്‍ വിശദീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!