യു ഡി എഫ് പയ്യന്നൂര്‍ മണ്ഡലം സായാഹ്ന ധര്‍ണ്ണ വിജയിപ്പിക്കും

Web Desk
1 Min Read

പയ്യന്നൂര്‍: സര്‍ക്കാറിന്റെ അഴിമതി ഭരണത്തെ തുറന്നുകാട്ടുന്നതിന് വേണ്ടി ഐക്യജനാധിപത്യമുന്നണി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ 20ന് ചൊവ്വാഴ്ച പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന സായാഹ്ന ധര്‍ണ വിജയിപ്പിക്കുന്നതിന് രാമന്തളി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.

city exchange

വടക്കുമ്പാട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ ഇന്‍ ചാര്‍ജ്ജ് പി പി മുഹമ്മദലി ഹാജി സ്വഗതം പറഞ്ഞു. ചെയര്‍മാന്‍ പി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു കെ കെ അശ്‌റഫ്, പി എം ലത്തീഫ്, വി വി ഉണ്ണികൃഷ്ണന്‍, കെ സി അബ്ദുല്‍ ഖാദര്‍, പി പി സുലൈമാന്‍ ഹാജി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കെ വി പത്മനാഭന്‍ സംസാരിച്ചു.
മുസ്‌ലിം ലീഗ് നേതാവ് പെരിങ്ങോം മുസ്തഫയെ യോഗം അനുസ്മരിച്ചു.

Share This Article
Leave a Comment
error: Content is protected !!