ഭിന്നശേഷി കലോത്സവവും പാലിയേറ്റീവ് കെയര്‍ സംഗമവും നടത്തി

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2024- 25 പ്രകാരം ഭിന്നശേഷി കലോത്സവവും പാലിയേറ്റീവ് കെയര്‍ സംഗമവും നടത്തി.

city exchange

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വിവിധ പ്രദേശങ്ങളിലെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ നടത്തി. പാലിയേറ്റീവ് രോഗികളുടെ സംഗമവും നടത്തി. അവരില്‍ ചിലരും കലാപരിപാടികളില്‍ പങ്കെടുത്തു. കലോത്സവത്തിനു വന്ന എല്ലാ കുട്ടികള്‍ക്കും പാലിയേറ്റീവ് രോഗികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.

പഞ്ചായത്ത് അംഗങ്ങളും അങ്കണവാടി ടീച്ചര്‍മാരും കുട്ടികളോടൊപ്പം രാവിലെ മുതല്‍ വൈകിട്ട് വരെ നടന്ന പരിപാടികളില്‍ പങ്കുചേര്‍ന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മിന്നും താരങ്ങള്‍ എന്ന പേരില്‍ നടത്തിയ കലോത്സവം അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്യ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി മുഖ്യാതിഥിയായി പങ്കെടുത്തു.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി സമ്മാനദാനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് സ്വാഗതവും ഐ സി ഡിഎ സ് സൂപ്പര്‍വൈസര്‍ നസീമ കെ ഇ നന്ദിയും പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം റൈജ അമീര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റൂബി ജിജി, ഷീല ജോസ്, സതി ഗോപി, അംഗങ്ങളായ പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, ഷെമീര്‍ ലാല, ലൈല അബ്ദുല്‍ ഖാദര്‍, അലീഷ ലിനീഷ്, സബിത സുബൈര്‍, റംല അലിയാര്‍, ലീന ജയന്‍, ബി ആര്‍ സി ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റര്‍ സോണിയ ആര്‍ എസ്, എസ് പി ഡബ്ല്യു ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് ഒ ബി ലീന, ബഡ്‌സ് സ്‌പെഷ്യല്‍ സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് സിനി ടീച്ചര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!