

ആലുവ: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെ ദ്രോഹിക്കുന്ന സമീപനമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. കേരള ഗസറ്റഡ് ഓഫീസ് യൂണിയന്റെ 38-ാമത് എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധൂര്‍ത്തും കെടുകാര്യസ്ഥതയും കൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്‌മണ്യന്‍, ജനറല്‍ സെക്രട്ടറി വി എന്‍ ഷൈന്‍, സംസ്ഥാന ട്രഷറര്‍ ബി ഗോപകുമാര്‍, സംസ്ഥാന സെക്രട്ടറി സി വി ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി കെ എന്‍ മനോജ് (പ്രസി), കണ്ണന്‍ കെ വി (സെക്ര), ബിനില്‍ കെ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

