ചാലിയാര്‍ കപ്പ് സീസണ്‍ 3 ബ്രോഷര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന ചാലിയാര്‍ കപ്പ് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍ 3 ബ്രോഷര്‍ പ്രകാശനം ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംഗ് ആന്റ് ബ്രാന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഹെഡ് സുമീത് ബാത്ര നിര്‍വഹിച്ചു. ചാലിയാര്‍ കപ്പ് ചെയര്‍മാന്‍ സമീല്‍ അബ്ദുല്‍ വാഹിദ്, ജനറല്‍ കണ്‍വീനര്‍ സി ടി സിദ്ദീഖ് ചെറുവാടി, ആസ്റ്റര്‍ കെയര്‍ ഹെല്‍ത്ത് ബിസിനസ് ഡവലപ്‌മെന്റ് ഹെഡ് സജിത് പിള്ള, ചാലിയാര്‍ കപ്പ് ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ രതീഷ് കക്കോവ്, രഘുനാഥ് ഫറോക്, മുഹമ്മദ് ലയിസ് കുനിയില്‍, അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, അഹ്‌മദ് നിയാസ് മൂര്‍ക്കനാട്, അബ്ദുറഹ്‌മാന്‍ മമ്പാട് എന്നിവര്‍ പങ്കെടുത്തു.

city exchange

ഖത്തറിലെ പ്രഗത്ഭരായ പതിനാറ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ടീമുകളാണ് ഡിസംബര്‍ 22, 29 തിയ്യതികളില്‍ ദോഹ യൂണിവേഴ്‌സിറ്റി കോളേജ് ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുക.

ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ടൈറ്റില്‍ സ്‌പോണ്‍സറായും മറൈന്‍ എയര്‍കണ്ടീഷനിങ് ആന്‍ഡ് റെഫ്രിജറേഷന്‍ കമ്പനി മെയിന്‍ സ്‌പോണ്‍സറായും സംഘടിപ്പിക്കപ്പെടുന്ന ടൂര്‍ണമെന്റിലെ ചാമ്പ്യന്‍മാര്‍ക്ക് 3023 ഖത്തര്‍ റിയാലും എവര്‍ റോളിങ് ട്രോഫിയും ഫസ്റ്റ് റണ്ണര്‍ അപ്പിന് 2023 ഖത്തര്‍ റിയാലും ട്രോഫിയും സെക്കന്റ് റണ്ണര്‍ അപ്പിന് 1023 ഖത്തര്‍ റിയാലും ട്രോഫിയുമാണ് സമ്മാനമായി നല്‍കുക.

ഉദ്ഘാടന മല്‍സരത്തില്‍ ഓര്‍ബിറ്റ് എഫ് സി, ഒറിക്‌സ് എഫ് സി കാസര്‍ഗോഡിനെയും തുടന്നുള്ള മത്സരങ്ങളില്‍ സിറ്റി എക്‌സ്‌ചേഞ്ച് എഫ് സി, വൈകിങ് എഫ് സി അല്‍ഖോറിനെയും അഡ്വാന്‍സ് പ്ലസ് എഫ് സി, ഈഗിള്‍സ് എഫ് സിയേയും, നാമിസ് ഇന്റര്‍നാഷണല്‍ ന്യൂട്ടന്‍ എഫ് സി, അല്‍ അനീസ് എഫ് സിയേയും ഖത്തര്‍ ഫ്രണ്ട്സ് മമ്പാട്, വഖാസ് എ എഫ് സിയേയും മഞ്ഞപ്പട എഫ് സി, ബ്രദേര്‍സ് എഫ് സിയെയും ക്യു കെ ജെ കെ എഫ് സി മേറ്റ്‌സ് ഖത്തര്‍, നസീം യുണൈറ്റഡിനേയും ഫാര്‍മ കെയര്‍ എഫ് സി, ബീച്ച് ബോയ്‌സ് എഫ് സി ട്രിവാന്‍ഡ്രത്തെയും നേരിടും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!