ആള്‍ കേരള ഒപ്റ്റിക്കല്‍ അസോസിയേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: ബോബി ചെമ്മണ്ണൂര്‍

Web Desk
2 Min Read

കൊച്ചി: ആള്‍ കേരള ഒപ്റ്റിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനവും അന്താരാഷ്ട്ര എക്സിബിഷനും അങ്കമാലി അഡലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.

city exchange

പല രംഗങ്ങളിലും അസോസിയഷനുകള്‍ ചുരുങ്ങി വരുമ്പോള്‍ അംഗങ്ങള്‍ക്കായി ആള്‍ കേരള ഒപ്റ്റിക്കല്‍ അസോസിയേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ആര്‍ക്കും സമയമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതിനിടയിലാണ് നന്മയുള്ള കാഴ്ചകള്‍ ഓപ്റ്റിക്കല്‍ അസോസിയേഷന്‍ കാണിച്ചുതരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓപ്റ്റിക്കല്‍ മേഖലയില്‍ ഉള്‍പ്പെടെ എല്ലാ രംഗത്തും ആഗോള ഭീമന്മാര്‍ കടന്നുകയറുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ പരസ്പരം ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗ്രാമവികസന- എക്‌സൈസ് മന്ത്രി എം ബി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. മങ്ങിയ കാഴ്ചകള്‍ക്ക് പകരം തെളിമയുള്ള കാഴ്ചകള്‍ നല്‍കാന്‍ ആള്‍ കേരള ഓപ്റ്റിക്കല്‍ അസോസിയേഷന് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. കേരളീയ സമൂഹത്തിന്റെ കണ്ണാണ് ഓള്‍ കേരള ഓപ്റ്റിക്കല്‍ അസോസിയേഷനെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

സംഘടനയുടെ രണ്ടാംഘട്ട അംഗത്വ ഫണ്ട് നല്‍കി ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. സംഘടന അംഗമായിരിക്കെ മരണമടഞ്ഞ വ്യക്തിയുടെ കുടുംബത്തിനുള്ള വെല്‍ഫെയര്‍ ഫണ്ട് ആറു ലക്ഷം രൂപ കൈമാറി.

സംസ്ഥാന പ്രസിഡന്റ് എം പി സലീം ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ എസ് സച്ചുലാല്‍, ട്രഷറര്‍ എം യു തങ്കച്ചന്‍, രക്ഷാധികാരി ജോര്‍ജ്ജ് വര്‍ഗ്ഗീസ് ജോസ്, വൈസ് പ്രസിഡന്റുമാരായ കെ ജെ ശ്രീജിത്ത്, പി ശ്രീവത്സന്‍, ഹാഷിം ടി എ, കെ ഗിരീഷ് കുമാര്‍, സെക്രട്ടറിമാരായ സക്കരിയ ഫാസില്‍, ജോയി എസ്, നൗഷാദ് ചെമ്പ്ര, കെ എ മൂസ, സ്റ്റേറ്റ് സോണല്‍ സെക്രട്ടറിയും എറണാകുളം ജില്ലാ പ്രസിഡന്റുമായ പോള്‍ വെട്ടിനാംകുടി എന്നിവര്‍ പ്രസംഗിച്ചു.

അന്താരാഷ്ട്ര ഒപ്റ്റിക്കല്‍ എക്സിബിഷനില്‍ ഏറ്റവും പുതിയതരം ഫ്രെയിമുകളും ലെന്‍സുകളും അത്യാധുനിക രീതിയിലുള്ള ഒപ്റ്റിക്കല്‍ മെഷനറികളും നൂതന സാങ്കേതികവിദ്യകളും എക്‌സിബിഷനില്‍ പ്രദര്‍ശിച്ചിപ്പിച്ചു. എഴുപതിലേറെ സ്റ്റാളുകളും 65ലേറെ എക്സ്ബിറ്റേഴ്സുമാണ് പതിനായിരത്തിലേറെ ചതുരശ്ര അടി എക്സിബിഷനിലുണ്ടായത്. എക്സ്‌ക്ലൂസീവ് ഡീലുകള്‍, ബിസിനസ് നെറ്റ്വര്‍ക്കിംഗ്, അറുന്നൂറിലേറെ ബ്രാന്റുകള്‍, ഏറ്റവും പുതിയ ട്രെന്റും സാങ്കേതികവിദ്യയും ഉള്‍പ്പെടെ പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. സംഘടനാ അംഗങ്ങള്‍ക്ക് വേണ്ടി ഭാവിയില്‍ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചുള്ള വിശദീകരണവും സമ്മേളനത്തില്‍ നടത്തി.

Share This Article
Leave a Comment
error: Content is protected !!