ഹൃദയസ്തംഭനത്തിന്റെ ആദ്യ നിമിഷങ്ങളുടെ വില പരിശീലന പരിപാടിയുമായി ഇലോഫ്

Web Desk
1 Min Read

ദോഹ: ഹൃദയസ്തംഭനത്തിന്റെ ആദ്യനിമിഷങ്ങളില്‍ സി പി ആര്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള പരിശീലനം നല്‍കുന്ന ഹൃദയ സ്തംഭനം ആദ്യനിമിഷങ്ങളുടെ വില പരിപാടി ഇലോഫ് സംഘടിപ്പിക്കുന്നു. ജനുവരി 16ന് വൈകിട്ട് ആറരയ്ക്ക് ഐ സി സി അശോകാ ഹാളിലാണ് പരിപാടി.

city exchange

ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. റഷീദ് പട്ടത്താണ് സെഷന്‍ നയിക്കുന്നത്. ക്ലാസിനോടൊപ്പം ഡെമോസ്‌ട്രേഷനും അടിസ്ഥാന പരിശീലനങ്ങളും നല്‍കുന്ന പരിപാടിയില്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ജേര്‍ണി ഓഫ് എജുക്കേഷന്‍ എക്‌സ്‌പ്ലൊറേഷന്‍ ഒബ്‌സര്‍വ് ആന്റ് ഫ്‌ളറിഷ് (ഇലോഫ്) ഭാരവാഹികളായ ഡോ. പ്രതിഭ രതീഷ്, നസീഹ മജീദ്, സജ്‌ന മന്‍ഷൂര്‍, രശ്മി സന്തോഷ് എന്നിവര്‍ അറിയിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!