വാഹന മോഷ്ടാവിനെ പിടികൂടി

Web Desk
1 Min Read

കൊച്ചി: വാഹന മോഷ്ടാവിനെ എളമക്കര പൊലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി തെക്കേകുന്നുമ്മല്‍ വിട്ടില്‍ മുഹമ്മദ് ദില്‍ഷാദ് (23) ആണ് പിടിയിലായത്.

city exchange

ഇടപ്പള്ളി ഭാഗത്തു വാഹനങ്ങള്‍ മോഷണം പോയതിനെ തുടര്‍ന്ന് എളമക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ സനീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അയിന്‍ബാബു, രാജേഷ് കെ. ചെല്ലപ്പന്‍, എ എസ് ഐ ലാലു ജോസഫ്, സി പി ഒമാരായ ശ്രീജിത്ത്, ശ്രീകുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘം ഇടപ്പള്ളി ഭാഗത്തു വാഹന പരിശോധന നടത്തി വരവേ ഒരു ന്യൂജന്‍ ബൈക്ക് കൈ കാണിച്ചു നിര്‍ത്തി രേഖകള്‍ പരിശോധിച്ചതില്‍ വ്യാജ നമ്പര്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ വാഹനം കുത്തട്ടുകുളത്തു നിന്നും മോഷണം പോയ ബൈക്ക് ആണെന്ന് തിരിച്ചറിഞ്ഞതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!