മൂല്യനിര്‍ണയത്തെ പ്രതിസന്ധിയിലാക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണം: എഫ്.എച്ച്.എസ്. ടി.എ.

Web Desk
1 Min Read

കോഴിക്കോട് : പ്ലസ് വണ്‍ മൂല്യനിര്‍ണയ ക്യാമ്പിനെ പ്രതിസന്ധിയിലാക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍സ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി മുന്‍ കാലങ്ങളില്‍ പത്ത് ഒഫീഷ്യല്‍സിനെ നിയമിച്ചിരുന്നത് ഇപ്പോള്‍ ആറാക്കി കുറച്ച തീരുമാനം പ്രതിഷേധാര്‍ഹമാണ്. ഉത്തരസൂചിക അധ്യാപകര്‍ കൊണ്ടു വരണമെന്ന നിര്‍ദ്ദേശം മൂല്യനിര്‍ണയത്തിന്റെ ആധികാരികതയെയും ഏകീകൃത സ്വഭാവത്തെയും ബാധിക്കാനിടയുണ്ട്.
അവധിയെടുക്കുന്ന അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തേണ്ട ഉത്തര പേപ്പറുകള്‍ പ്രസ്തുത ദിവസങ്ങളില്‍ ഗ്രൂപ്പിലുള്ള മറ്റധ്യാപകര്‍ മൂല്യനിര്‍ണയം നടത്തണമെന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകാധിപത്യ പ്രവണതയുടെ തെളിവാണ്.
യാത്രാസൗകര്യം പരിഗണിച്ച് ക്യാമ്പുകള്‍ തെരഞ്ഞെടുത്ത അധ്യാപകര്‍ക്ക് ചീഫ് എക്‌സാമിനര്‍ ആകാനുള്ള അവസരം നിഷേധിക്കുന്ന ഉത്തരവ് നടപ്പാക്കിയാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും . 2012 നു ശേഷം പരീക്ഷാ മൂല്യനിര്‍ണയ ജോലികളുടെ വേതനം ഇതുവരെ പരിഷ്‌ക്കരിച്ചിട്ടില്ല.
ഹയര്‍സെക്കന്ററി മേഖലയെ തകര്‍ക്കുന്ന പൊതുവിദ്യാഭ്യാസ ഏകീകരണ നടപടികള്‍ നിര്‍ത്തലാക്കുക, ജൂനിയര്‍ അധ്യാപക പ്രശ്‌നം പരിഹരിക്കുക , പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒക്ടോബര്‍ 27 ന് എഫ്.എച്ച്.എസ്. ടി.എ സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിക്കുന്ന ധര്‍ണയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലുടനീളം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ എ.റിയാസ്, ഡോ.ജോഷി ആന്റണി, നിസാര്‍ ചേലേരി, രാധാകൃഷ്ണന്‍, കെ.കെ. ശ്രീജേഷ് കുമാര്‍, ഷമീം അഹമ്മദ്, അനില്‍കുമാര്‍ കെ പി, സി.കെ.അഷ്‌റഫ്,ആര്‍ കെ ഷാഫി,ഷഫിന്‍
എന്നിവര്‍ സംസാരിച്ചു.എഫ്.എച്ച്.എസ്.ടി.എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി സി.കെ അഷ്‌റഫ് (ചെയര്‍മാന്‍) സെബാസ്റ്റ്യന്‍ ജോണ്‍ (വൈസ് ചെയര്‍മാന്‍) ഷമീം അഹമ്മദ് (കണ്‍വീനര്‍ ) അനില്‍കുമാര്‍ കെ. പി(ട്രഷറര്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!