ആര്‍ ഡി എസ് എസ് പദ്ധതിയില്‍ ആലുവയില്‍ ഒന്‍പത് കോടിയിലേറെ രൂപ അനുവദിച്ചു

Web Desk
2 Min Read

ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ വിവിധ കെ എസ് ഇ ബി സബ് ഡിവിഷനുകളില്‍ അടിയന്തിരമായി നടത്തേണ്ട പുതിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുക, പഴയ ട്രാന്‍സ്‌ഫോര്‍മറുകള്‍ അപ്‌ഗ്രേഡ് ചെയ്യുക, പുതിയ ലൈനുകള്‍ വലിക്കുക, നിലവില്‍ വൃക്ഷങ്ങള്‍ കൂടുതലായുള്ള ഭാഗത്തെ ഓവര്‍ ഹെഡ് ലൈനുകള്‍ മാറ്റി അണ്ടര്‍ ഗ്രൗണ്ട് കേബിളുകള്‍ സ്ഥാപിക്കുക, ഇന്റര്‍ ലിങ്കിങ്ങ് സംവിധാനം ഒരുക്കുക, പുതിയ അണ്ടര്‍ ഗ്രൗണ്ട് കേബിളുകള്‍ സ്ഥാപിക്കുക എന്നിവയ്ക്കായി കേന്ദ്ര സംസ്ഥന പദ്ധതിയായ ആര്‍ ഡി എസ് എസ് പദ്ധതിയില്‍ നിന്നും 9.82125 കോടി രൂപ അനുവദിച്ചതായും ഈ പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായും അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

city exchange

കാലാവസ്ഥ വ്യതിയാനം മൂലം ചൂടുകൂടി വൈദ്യുതി ഉപയോഗത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ നിയോജക മണ്ഡലത്തില്‍ കെ എസ് ഇ ബിയുടെ സേവനം മെച്ചപ്പെടുത്തുന്നതിനും വിവിധ പ്രദേശങ്ങളിലെ വോള്‍ട്ടജ് ക്ഷാമം പരിഹരിക്കുന്നതിനുമായി സ്വീകരിക്കേണ്ട നടപടികള്‍ ആലോചിക്കുന്നതിനായി അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അധ്യക്ഷതയില്‍ ഏപ്രില്‍ രണ്ടിന് മഹാനാമി ഓഡിറ്റോറിയത്തില്‍ ജനപ്രതിനിധികള്‍, കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗത്തില്‍ വന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തേണ്ട മേല്‍ വിവരിച്ച പ്രവര്‍ത്തികളുടെ ലിസ്റ്റ് തയ്യാറാക്കി സര്‍ക്കാരിലേക്കയച്ചിരുന്നു. ഇതനുസരിച്ചുള്ള പദ്ധതികളാണ് ഇപ്പോള്‍ അനുവദിച്ച് ഉത്തരവായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് എം എല്‍ എ പറഞ്ഞു.

കെ എസ് ഇ ബിയുടെ സബ് ഡിവിഷനുകളായ ആലുവ ടൗണ്‍- 170.925 ലക്ഷം, ആലുവ നോര്‍ത്ത്- 245.51 ലക്ഷം, ആലുവ വെസ്റ്റ്- 91.38 ലക്ഷം, അത്താണി- 153.07 ലക്ഷം, ചെങ്ങമനാട്- 70.21 ലക്ഷം, കാഞ്ഞൂര്‍- 40.44 ലക്ഷം, ചൊവ്വര- 64.79 ലക്ഷം, എടത്തല- 48.52 ലക്ഷം, തേവയ്ക്കല്‍- 26 49 ലക്ഷം, വാഴക്കുളം- 70.8 ലക്ഷം ഇങ്ങനെ മൊത്തം 982.125 ലക്ഷം രൂപയുടെ പദ്ധതികളാണ് ഈ പദ്ധതിയില്‍ അനുവദിച്ചിട്ടുള്ളത് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എം എല്‍ എ അറിയിച്ചു.

ഈ പദ്ധതികള്‍ക്കവശ്യമായ ഫണ്ടനുവദിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നന്ദി അറിയിച്ചതായി എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!