

പ്രഥമ എസ് എസ് എഫ് ദേശീയ സാഹിത്യോത്സവില്‍ ജമ്മു ആന്റ് കശ്മീര്‍ ചാംപ്യന്‍മാര്‍
രാജ്‌കോട്ട്: രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ ഭരണഘടനകൊണ്ട് ചെറുക്കുകയാണ് വേണ്ടതെന്നും അതാണ് ശരിയായ പൗരബോധമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കാനുള്ള ഏത് ശ്രമങ്ങളെയും ചെറുക്കാനുള്ള കരുത്ത് ഇന്ത്യയുടെ ഭരണഘടനയ്ക്കുണ്ട്. മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് വിവാദമാക്കി രാജ്യത്തു കുഴപ്പം സൃഷ്ടിക്കുന്നവര്‍ ഇന്ത്യയുടെ വൈവിധ്യം തകര്‍ക്കുകയാണ്. 2002ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തില്‍ എല്ലാം നഷ്ടമായ മനുഷ്യരെ ചേര്‍ത്തുപിടിക്കാനും അവര്‍ക്ക് ജീവിതം വീണ്ടെടുക്കാനുള്ള ആത്മവിശ്വാസം പകരാനുമാണ് സുന്നി പ്രസ്ഥാനം ശ്രമിച്ചത്. പ്രതികാരബുദ്ധി വളര്‍ത്തിയല്ല ഇത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. വൈകാരികമായ പ്രതികരണങ്ങള്‍ പ്രശ്‌നം സങ്കീര്‍ണമാക്കുകയേ ഉള്ളൂ. രാജ്യത്തും വിവിധ ഇടങ്ങളില്‍ കലാപങ്ങള്‍ ഉണ്ടായപ്പോള്‍ സുന്നി- സൂഫി സംഘടനകള്‍ ഈ നിലപാടാണ് ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

സമാപന സമ്മേളനത്തില്‍ എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അധ്യക്ഷത വഹിച്ചു. പത്മശ്രീ പ്രൊഫ. അക്തറുല്‍ വാസി മുഖ്യാതിഥിയായി പങ്കെടുത്തു. എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി ഒഡീഷ, എസ് വൈ എസ് കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഷൗക്കത്ത് നഈമി കശ്മീര്‍ സംസാരിച്ചു.
നാലു ദിവസമായി നടക്കുന്ന കലാ സാഹിത്യ മത്സരങ്ങളില്‍ 295 പോയിന്റ് നേടി ജമ്മു ആന്റ് കശ്മീര്‍ ദേശീയ ചാംപ്യന്‍മാരായി. 278 പോയന്റ് നേടി കര്‍ണ്ണാടക രണ്ടാം സ്ഥാനവും 251 പോയിന്റ് നേടി കേരളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മധ്യപ്രദേശില്‍ നിന്നുള്ള ഫായിസ് ഖുറേഷി ആണ് കലാപ്രതിഭ. മധ്യപ്രദേശില്‍ നിന്നുള്ള നിഹാല്‍ അഷ്റഫിനെ സര്‍ഗ പ്രതിഭയായി തെരഞ്ഞെടുത്തു. 24 സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ഞൂറോളം പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുത്തത്. 60 ഇനങ്ങളിലായിരുന്നു മത്സരം.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

