

ദുബൈ: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റിന്റേയോ (ജി ഡി ആര്‍ എഫ് എ) ഫെഡറല്‍ അതോറിറ്റിയുടേയോ (ഐ സി എ) അനുമതി ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. കഴിഞ്ഞ ദിവസം റാപിഡ് പി സി ആര്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് അനുമതി കടമ്പകളും ഒഴിവാക്കിയത് . ദുബൈ വിസക്കാര്‍ യാത്രക്ക് മുന്‍പ് ജി ഡി ര്‍ എഫ് എയുടെ അനുമതി തേടണമെന്ന് നിബന്ധനയുണ്ടായിരുന്നു. മറ്റ് എമിറേറ്റുകളിലെ വിസക്കാര്‍ ഐ സി എയുടെ അനുമതിയായിരുന്നു തേടേണ്ടിയിരുന്നത്. ഇത് രണ്ടുമാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.

അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ഫെബ്രുവരി 28 മുതല്‍ രാജ്യത്തിനകത്ത് നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് ഗ്രീന്‍ ട്രാഫിക്കും ഇ ഡി ഇ പരിശോധനകളും റദ്ദാക്കി. കോവിഡ് രോഗബാധയില്‍ നിന്നും രാജ്യം തിരിച്ചു വരവിന്റെ പാതയിലേക്ക് പ്രവേശിച്ചതോടെയാണ് പുതിയ നടപടി. എന്നാല്‍ ഫെബ്രുവരി 28 തിങ്കളാഴ്ച മുതല്‍ എമിറേറ്റിലെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള ഗ്രീന്‍ ട്രാഫിക് സംവിധാനം തുടരും.
