പഠനോത്സവവും ബഡ്ഡിംഗ് റൈറ്റേഴ്‌സ് പദ്ധതിയും ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ആലുവ: തായിക്കാട്ടുകര എസ്പിഡബ്ല്യു ഹൈസ്‌ക്കൂളില്‍ നടന്ന 2024- 25 വര്‍ഷത്തെ പഠനോത്സവവും ബഡ്ഡിങ് റൈറ്റേഴ്‌സ് പദ്ധതിയും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു.

city exchange

കുട്ടികളുടെ പഠന മികവുകള്‍ പൊതുസമൂഹത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുന്നതാണ് പഠനോത്സവം. കുട്ടികളിലെ സാഹിത്യ വാസനയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ബഡ്ഡിങ് റൈറ്റേഴ്‌സ് പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ജാസ്മിന്‍ ബെന്നി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ലീന ജയന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലീന ഒ ബി സ്വാഗതവും എസ്ആര്‍ജി കണ്‍വീനര്‍ എല്‍ജി ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിന്‍ഷ വിജയന്‍ മാലിന്യ മുക്ത നവകേരളത്തെക്കുറിച്ചുളള ക്ലാസ് എടുത്തു. സീനിയര്‍ അസിസ്റ്റന്റ് ജെസ്സി ജോര്‍ജ്ജ്, സ്റ്റാഫ് സെക്രട്ടറി ഗായത്രി ദേവി ആര്‍, ടീച്ചര്‍മാരായ ബിന്ദു കെ ആര്‍, ശ്രീജ പി,
എസ് എം സി ചെയര്‍പേഴ്‌സണ്‍ നദീറ കെ എസ്, പി ടി എ വൈസ് പ്രസിഡന്റ് അജേഷ് പി പി, എംപിടിഎ പ്രസിഡന്റ് ഫാത്തിമ്മ എന്‍ എ, സ്‌ക്കൂള്‍ ലീഡര്‍ മാസ്റ്റര്‍ ഹബീബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

- Advertisement -
Ad image

തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. ചടങ്ങില്‍ എസ്പിഡബ്ല്യു ഹൈസ്‌ക്കൂള്‍ ഹരിത ക്യാമ്പസ് ആയി വിവിധ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കി.

Share This Article
Leave a Comment
error: Content is protected !!