വണ്‍ മില്യണ്‍ ഖുര്‍ആന്‍ ലേണേഴ്‌സ് ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: പത്ത് ലക്ഷം പുതിയ ഖുര്‍ആന്‍ പഠിതാക്കളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി വികസിപ്പിച്ച ഖുര്‍ആന്‍ ട്യൂട്ടര്‍ ആപ്പിന്റെ പ്രചരണ ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു. കോഴിക്കോട് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുസലാം എന്നിവര്‍ സംയുക്തമായാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.

city exchange

ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി എഐ ടൂളുകളുടെ സഹായത്തോടെ ഖുര്‍ആന്‍ പാരായണം സുഗമമായി പഠിക്കാന്‍ അവസരം ഒരുക്കുന്നതാണ് ആപ്പ്. ഒരു അധ്യാപകന്റെ സഹായമില്ലാതെ തന്നെ ലോകത്തിന്റെ ഏത് കോണില്‍ നിന്നും എപ്പോഴും ആര്‍ക്കും ഖുര്‍ആന്‍ പാരായണം വളരെ ലളിതമായി പഠിക്കാം എന്ന് അധികൃതര്‍ പറഞ്ഞു. 2025 ഫെബ്രുവരി 15ന് Qurantutor.ai ആപ്പ് പഠിതാക്കളില്‍ എത്തും.

TAGGED:
Share This Article
Leave a Comment
error: Content is protected !!