

കാലടി: മേക്കാലടി ജമാഅത്ത് എല്‍ പി സ്‌കൂളില്‍ റേഡിയോ ടോക്കി എന്ന പുത്തന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനിത നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ പൊതുവേദിയിലെ പേടി മാറ്റാനും അവരുടെ കഴിവുകള്‍ വളര്‍ത്താനും ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

‘ജമാഅത്ത് കിഡ്‌സ് എഫ് എം 2K.25’ എന്ന ലോഗോ സ്‌കൂള്‍ മാനേജര്‍ എം കെ അലി പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷജീര്‍ ടി പി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഡയന ജെ പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു.
കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍, അക്കാദമിക മികവുകള്‍, പാഠ്യേതര വിഷയങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് വേണ്ടി റേഡിയോ ടോക്കി ഒരു മികച്ച വേദിയായിരിക്കും.
മുഹമ്മദ് ജാസില്‍, മുഹമ്മദ് റസാന്‍, അമാന്‍ രാകേഷ്, ആയിഷ ഇസ്മത്ത്, ആയിഷ ഇവ മറിയം എന്നീ കുട്ടികള്‍ വിവിധ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. കെ എ നാസര്‍, എം എ മജീദ്, മുഹമ്മദ് സാലിം, സീനത്ത് സക്കീര്‍, സിമി സാലി, ഷഫ്ന, ബിന്ദു കെ വര്‍ഗീസ്, ജെസി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

