
ആലുവ: നിയമസഭാ പുസ്തകോത്സവത്തോടനുബന്ധിച്ച് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ വികസന ഫണ്ടില്‍ നിന്നും മൂന്നു ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ലൈബ്രറി പുസ്തകങ്ങള്‍ ആലുവ ഐ എം എ ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ സ്‌കൂളുകള്‍/ കോളേജുകള്‍/ പൊതു ലൈബ്രറികള്‍ അടങ്ങുന്ന 32 സ്ഥാപനങ്ങള്‍ക്ക് അന്‍വര്‍ സാദത്ത് എം എല്‍ എ വിതരണോദ്ഘാടനം നടത്തി.

മുനിസിപ്പല്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മന്മാരായ ഫാസില്‍ ഹുസൈന്‍, എം പി സൈമണ്‍, ലിസ്സ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി പി ജെയിംസ് സ്വാഗതവും മുനിസിപ്പല്‍ ലൈബ്രറി ലൈബ്രേറിയന്‍ യാസ്മിന്‍ നന്ദിയും പറഞ്ഞു.
