
ആലുവ: പാവപ്പെട്ട മനുഷ്യരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനുമായി സേവനം ചെയ്യുന്ന കന്യാസ്ത്രീകളെ ജയിലിലടച്ച് ബി ജെ പി അതിന്റെ ഫാസിസ്റ്റ് മുഖം വീണ്ടും വെളിവാക്കിയെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ കുറ്റപ്പെടുത്തി.

ജാതി ഭേദങ്ങള്‍ക്കതീതമായി കേരളത്തിന് വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നല്‍കി പാവപ്പെട്ടവരെ സംരക്ഷിച്ച ക്രൈസ്തവ സന്ന്യസ്തര്‍ക്കെതിരെ ബി ജെ പി നടത്തുന്ന ഭരണകൂട ക്രൂരതയെ കേരളം ഒരുമിച്ച് നിന്ന് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
