

മക്ക: 1444ലെ ഹജ്ജ് സീസണില്‍ ഖത്തറിലെ തീര്‍ഥാടകര്‍ക്ക് സൗദി ഹജ്ജ്്, ഉംറ മന്ത്രാലയം നല്‍കുന്ന ഗുണമേന്മയുള്ള സംരംഭ അവാര്‍ഡ് ഖത്തര്‍ ഹജ്ജ് മിഷന്‍ നേടി.

സൗദി വിഷന്‍ 2030ന്റെ എക്സിക്യൂട്ടീവ് പ്രോഗ്രാമുകളിലൊന്നായ പില്‍ഗ്രിംസ് എക്സ്പീരിയന്‍സ് പ്രോഗ്രാമുമായി സഹകരിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം മക്ക അല്‍ മുകരാമയില്‍ സംഘടിപ്പിച്ച സമാപന വാര്‍ഷിക ചടങ്ങിലാണ് മിഷനെ ആദരിച്ചത്.

സൗദി അറേബ്യയിലെ ഹജ്ജ്- ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ ബിന്‍ മുഹമ്മദ് അല്‍ റബിയയും പില്‍ഗ്രിംസ് എക്സ്പീരിയന്‍സ് പ്രോഗ്രാം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് എ ഇസ്മയിലും ‘ലബിതം’ രണ്ടാം പതിപ്പിലെ വിജയികളെ ആദരിച്ചു. തീര്‍ഥാടകരുടെ സേവനങ്ങളിലെ മികവിനുള്ള പുരസ്‌കാരമാണിത്.
ഖത്തര്‍ ഹജ്ജ് മിഷന്‍ ഈ വര്‍ഷത്തെ ഹജ്ജിന്റെ ഗുണനിലവാര സംരംഭത്തിനുള്ള അവാര്‍ഡ് നേടിയതിന് ശേഷം ഖത്തറിലെ തീര്‍ഥാടകരുടെ കാര്യങ്ങളുടെ കാര്യാലയം ഖത്തര്‍ ഹജ്ജ് മിഷന്‍ ഡെപ്യൂട്ടി ഹെഡ് അലി ബിന്‍ സുല്‍ത്താന്‍ അല്‍ മിസിഫ്രിയെ ആദരിച്ചു.
ഹജ്ജ് കര്‍മ്മങ്ങള്‍ കൃത്യമായും വേഗത്തിലും വേഗത്തിലാക്കുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് പുറമെ തീര്‍ഥാടകര്‍ക്കും ഉംറ നിര്‍വഹിക്കുന്നവര്‍ക്കും മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ അല്‍ മിസിഫ്രി പ്രശംസിച്ചു.

