

ദോഹ: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ചരിത്രം രേഖപ്പെടുത്തിയ പാട്ടുകള്‍ പാടിയും പറഞ്ഞും രണ്ടാം പെരുന്നാള്‍ ദിനത്തില്‍ മാപ്പിള കലാ അക്കാദമി ഖത്തര്‍ ഈദ് സംഗമം സംഘടിപ്പിച്ചു. അല്‍ സദ്ദ് റാന്തല്‍ റെസ്റ്റോറന്റ് ഹാളില്‍ അക്കാദമിയുടെ പാട്ടുകാരുടെ പെരുന്നാള്‍ പാട്ടുകളും ഷെഫീര്‍ വാടാനപ്പള്ളിയുടെ പാട്ട് വഴികളെ കുറിച്ചുള്ള അവതരണവും ചടങ്ങിന് മാറ്റുകൂട്ടി.

ഗ്രന്ഥകാരനും അക്കാദമി ഭാരവാഹിയുമായ ഷാഫി പിസി പാലം രചന നിര്‍വഹിച്ച് മുത്തലിബ് മട്ടന്നൂര്‍ സംഗീതം നല്‍കിയ സക്കീര്‍ സരിഗയുടെ ആലാപനത്തില്‍ മുഹ്‌സിന്‍ തളിക്കുളത്തിന്റെ സംവിധാനത്തിലായി പുറത്തിറങ്ങുന്ന ‘യേ ഷഹര്‍’ എന്ന ഉറുദു ഗസലിന്റെ പ്രകാശനം ഖത്തറിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഐ സി ബി എഫ് മാനേജ്‌മെന്റ് കമ്മറ്റി അംഗവുമായ അബ്ദുറഊഫ് കൊണ്ടോട്ടി നിര്‍വഹിച്ചു.

പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ് മട്ടന്നൂര്‍ സംഗമം ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ മുഹ്സിന്‍ തളിക്കുളം അധ്യക്ഷത വഹിച്ചു. ബഷീര്‍ അമ്പലത്ത് വട്ടേക്കാട്, അലവി വയനാടന്‍, ബദ്‌റുദ്ദീന്‍, ഷാജു തളിക്കുളം, മജീദ്, റഫീഖ് വാടാനപ്പള്ളി, ഹംസ വെളിയങ്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഹിബ ബദറുദ്ദീന്‍, മജീദ് പാലക്കാട്, സിദ്ദിഖ് ചെറുവല്ലൂര്‍, മുസ്തഫ ഹസ്സന്‍, ഹംസ എടക്കഴിയൂര്‍, സലീം, അയൂബ് ഖാന്‍, നൗഷാദ് മലബാര്‍, ധന്യ, ലുബിന, അജ്മല്‍, ജംഷീര്‍, മുനീര്‍, ഫിര്‍ദൗസ്, അസീസ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

