ഐ സി എഫ് മീലാദ് ക്യാമ്പയിന്‍: മദ്ഹു റസൂല്‍ സമ്മേളനങ്ങള്‍ക്ക് സമാപനം

Web Desk
1 Min Read

മനാമ: പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനത്തോടനുബന്ധിച്ച് ഐ സി എഫ് ബഹ്‌റൈന്‍ സംഘടിപ്പിച്ച മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ബഹ്‌റൈനിലെ 13 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച മദ്ഹു റസൂല്‍ സമ്മേളനങ്ങള്‍ക്ക് ഉജ്വല സമാപനം. ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന ശീര്‍ഷകത്തില്‍ മനാമ കെ എം സി സി ഹാളില്‍ ഐ സി എഫ് മനാമ റീജിയന്‍ കമ്മിറ്റി സംഘടിപ്പിച്ച സമാപന സമ്മേളനം നിറഞ്ഞ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

city exchange

ഐ സി എഫ് മനാമ റീജിയന്‍ പ്രസിഡണ്ട് അബ്ദു റഹീം സഖാഫി അത്തിപ്പറ്റയുടെ അധ്യക്ഷതയില്‍ നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രവാചക ജീവിതത്തെ കുറിച്ച് പ്രശസ്ത എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ എഴുതി ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ‘സ്നേഹമായ്, ആര്‍ദ്രമായ്’ എന്ന പുസ്തകത്തിന്റെ ബഹ്‌റൈന്‍ നാഷണല്‍തല പ്രകാശനം ശൈഖ് മുഹ്‌സിന്‍ മുഹമ്മദ് മദനി നിര്‍വ്വഹിച്ചു. സാമൂഹിക സേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ 10 പ്രവര്‍ത്തകരെ ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു.

വിവിധ കേന്ദ്രങ്ങളിലായി ഐ സി എഫ് റീജിയന്‍- യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടികളില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് വി പി എ തങ്ങള്‍ ആട്ടിരി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം സി അബ്ദുല്‍ കരീം, ശമീര്‍ പന്നൂര്‍, അബ്ദുല്‍ ഹകീം സഖാഫി, റഫീക്ക് ലത്വീഫി വരവൂര്‍, ഉസ്മാന്‍ സഖാഫി, അബ്ദുറസാഖ് ഹാജി ഇടിയങ്ങര, അബ്ദുസ്സമദ് കാക്കടവ്, അബ്ദുറഹ്മാന്‍ ചെക്യാട് തുടങ്ങി ഐ സി എഫ് നാഷണല്‍ നേതാക്കളും മത സാമൂഹികരംഗത്തെ പ്രമുഖരും സംബന്ധിച്ചു.

സെപ്റ്റംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി മൗലിദ് പാരായണം, മധുര വിതരണം, സ്‌നേഹസംഗമം, മീലാദ് ഫെസ്റ്റ്, മൊബൈല്‍ മൗലിദ്, മദീന ഗാലറി, മാസ്റ്റര്‍ മൈന്‍ഡ്, ഡെയ്‌ലി ക്വിസ്സ്, മിഡ്‌നൈറ്റ് ബ്ലും എന്നിവയും സംഘടിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!