മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പരാതി പരിഹാര സെല്‍ തലപ്പത്ത് കളങ്കിതനെ നിയമിച്ചത് പ്രതിഷേധാര്‍ഹം

Web Desk
1 Min Read

കോഴിക്കോട്: ജനങ്ങള്‍ വിശ്വസിച്ചു സംഭാവന നല്‍കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പരാതി പരിഹാര സെല്ലിന്റെ തലപ്പത്ത് കളങ്കിതനായ ഉദ്യോഗസ്ഥനെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീരാം വെങ്കിട്ടരാമന്‍.

city exchange

സംഭവം നടന്ന ദിവസം മുതല്‍ നിയമത്തിന് തെല്ലും വിലകല്‍പിക്കാതെ വഴുതിമാറുകയാണ് ശ്രീരാം ചെയ്തിട്ടുള്ളത്. പല തവണ നോട്ടീസ് അയച്ചിട്ടും ദുര്‍ബലമായ ഒഴികഴിവുകള്‍ പറഞ്ഞ് കോടതിയില്‍ ഹാജരാകാതെ മാറിനടക്കുകയാണ്. സുപ്രിം കോടതി വരെ പോയി നരഹത്യാ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഉദ്യോഗസ്ഥനാണ് ശ്രീരാം.

മനുഷ്യ ജീവനും നിയമ സംവിധാനത്തിനും വില കല്‍പിക്കാത്തയാളെ ദുരിതാശ്വാസ നിധിയുടെ തലപ്പത്ത് കൊണ്ടുവരുന്നത് ജനങ്ങള്‍ക്ക് സി എം ഡി ആര്‍ എഫിനോടുള്ള മതിപ്പ് കുറയാനിടയാക്കും. ജനം വിശ്വസിച്ചേല്‍പ്പിക്കുന്ന പണം അര്‍ഹര്‍ക്ക് ലഭ്യമാക്കാന്‍ മുന്നില്‍ നിര്‍ത്താന്‍ പറ്റിയ ഉദ്യോഗസ്ഥനല്ല ശ്രീരാം.

ദുരന്തത്തില്‍ സകലതും നഷ്ടപ്പെട്ട മനുഷ്യരുടെ പുനരധിവാസം വേഗപ്പെടുത്താന്‍ വേണ്ടിയാണ് ജനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത്. യുവമാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ തെല്ലും മനസ്താപമില്ലാതെ നിയമത്തെ വെല്ലുവിളിച്ച് നടക്കുന്നയാളെ മനുഷ്യരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തുന്നത് അയാളുടെ നിയമവിരുദ്ധ പ്രവൃത്തിക്ക് തുല്യം ചാര്‍ത്തല്‍ ആയി മാറും.

- Advertisement -
Ad image

തീരുമാനം പിന്‍വലിച്ച് കഴിവും മികച്ച സര്‍വീസുമുള്ള ഉദ്യോഗസ്ഥനെ തദ്സ്ഥാനത്ത് നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!