

കൊച്ചി: പെട്രോളിനും ഡീസലിനും പിറകെ പാചക വാതകത്തിന് വില കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടികള്‍ തുടരുന്നു. മെയ് ഏഴാം തിയ്യതി 50 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെ മെയ് 19ന് മൂന്നര രൂപ കൂടി വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ പാചക വാതകത്തിന്റെ വില 1010 രൂപയായി.

വിലക്കയറ്റം, രൂപയുടെ മൂല്യത്തിലെ ഇടിവ് തുടങ്ങിയവകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളിലേക്ക് വീണ്ടും അടി നല്‍കിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.

രാജ്യത്ത് വന്‍ വിലക്കയറ്റവും പണപ്പെരുപ്പവും ഉള്‍പ്പെടെ ഉണ്ടെങ്കിലും വര്‍ഗ്ഗീയത പ്രചരിപ്പിച്ച് അതില്‍ നിന്നും ജനശ്രദ്ധ തിരിക്കുകയാണ് ബി ജെ പി സര്‍ക്കാറെന്ന ആരോപണം ഇതിനകം പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

