വേള്‍ഡ് മലയാളി കൗണ്‍സില്‍ സിഡ്‌നി പ്രൊവിന്‍സിന് പുതിയ ഭാരവാഹികള്‍

Web Desk
1 Min Read

സിഡ്‌നി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സവിശേഷത സാംസ്‌കാരിക, സാമ്പത്തിക, നയതന്ത്ര, മേഖലകളില്‍ വര്‍ധിച്ചുവരുന്നതായി വിലയിരുത്തപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യ- ഓസ്ട്രേലിയ പങ്കാളിത്തം പ്രധാന പങ്കുവഹിക്കുന്നുവെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനറല്‍ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.

city exchange

മലയാളി ജനതയുടെ താത്പര്യങ്ങള്‍ സര്‍വ്വ മേഖലകളിലും സംരക്ഷിക്കുവാന്‍ ഉതകുന്ന സാര്‍വത്രിക കര്‍മ്മ പദ്ധതി രൂപീകരിച്ച് നടപ്പില്‍ വരുത്തുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ സിഡ്‌നി പ്രൊവിന്‍സിന്റെ 2025- 27 വര്‍ഷത്തെ
പുതിയ ഭാരവാഹികള്‍ വ്യക്തമാക്കി.

ഇന്ത്യ- ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ, വ്യാപാര കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ അനുദിനം വളരുകയാണ്. ഈ പങ്കാളിത്തം എം എസ് എം ഇകള്‍ക്കും ബിസിനസുകള്‍ക്കും സൃഷ്ടിച്ചു നല്‍കിയ പുതിയ വാതിലുകള്‍ കേരളത്തിനു മുന്നില്‍ തുറന്നു നല്‍കുക എന്ന വലിയ ദൗത്യം മഹിളാ- യുവജന പ്രാതിനിധ്യത്തോടെ കൂടി നടപ്പിലാക്കുമെന്നും
ഭാരവാഹികള്‍ പറഞ്ഞു.

ഭാരവാഹികളായി അബ്ബാസ് ചെലത്ത് (ചെയര്‍മാന്‍), ഡോ. അംബരീഷ് ശ്യാമള മോഹന്‍ (വൈസ് ചെയര്‍മാന്‍), ഇര്‍ഫാന്‍ മാലിക് (പബ്ലിക് ഓഫിസര്‍, ഉപദേശക സമിതി ചെയര്‍മാന്‍), ബാബു വര്‍ഗീസ് (പ്രസിഡന്റ്)), പൂര്‍ണിമ മേനോന്‍ (വൈസ് പ്രസിഡന്റ്), ദീപ്തി രാഘവന്‍ (സെക്രട്ടറി), ഷിറാസ് വലപ്പില്‍ (ജോ. സെക്രട്ടറി), സജിന്‍ ഉണ്ണി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

- Advertisement -
Ad image

ഡോ. സുജാത മനോജ്, റോസ് തോമസ്, എസ് ആര്‍ അനസ്, രാജന്‍ തോമസ്, മൊയ്തീന്‍ ഹബീബ്, മുഹമ്മദ് സാജു എന്നിവരെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!