ഭക്ഷണവിതരണ സ്ഥാപനങ്ങളില്‍ ശുചിത്വ പരിശോധന: എട്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Web Desk
1 Min Read

കീഴ്മാട്: കീഴ്മാട് കുടുംബാരോഗ്യം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ ശുചിത്വ പരിശോധന നടത്തി.

city exchange

പോരായ്മകള്‍ കണ്ട എട്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതിരിക്കുക, ജലം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ഇല്ലാതിരിക്കുക, ഫ്രീസറില്‍ പഴകിയ ഭക്ഷണം സൂക്ഷിക്കുക, സുരക്ഷിതമല്ലാതെ ഫ്രീസറില്‍ ഭക്ഷണം സൂക്ഷിക്കുക, സമയമോ തിയ്യതിയോ കൂടാതെ ഭക്ഷണം ഫ്രീസറില്‍ സൂക്ഷിക്കുക, മലിന ജലം പുറത്തേക്ക് ഒഴുക്കുക തുടങ്ങിയ വിവിധ കാരണങ്ങള്‍ക്കായാണ് നോട്ടീസ് നല്‍കിയത്.

കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രേഖ എസ് എസ്, സബ്‌ന കെ ബി, സ്റ്റെഫി എസ് എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു. നോട്ടീസ് കാലയളവിനുള്ളില്‍ പോരായ്മകള്‍ പരിഹരിക്കാത്ത ഭക്ഷണശാലകള്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!