Featured
കോര്‍ണിഷ് സ്ട്രീറ്റിലും ന്യൂ അല്‍ വക്‌റ റോഡിലും അറ്റകുറ്റ പണികള്‍ക്ക് അടച്ചിടും

ദോഹ: പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ കോര്‍ണിഷ് സ്ട്രീറ്റിലും ന്യൂ അല്‍ വക്ര റോഡിലും വാരാന്ത്യത്തില്‍ രണ്ട് താല്‍ക്കാലിക റോഡ് അടച്ചിടല്‍ പ്രഖ്യാപിച്ചു.


അല്‍ കോര്‍ണിഷ് റോഡിലെ ‘ഷാര്‍ക്ക് ഇന്റര്‍സെക്ഷന്‍’ ടണലില്‍ ഭാഗിക ഗതാഗത നിരോധനം ഏര്‍പ്പെടുത്തും. അറ്റകുറ്റപ്പണികള്‍ക്കായി പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ റോഡ് ഭാഗികമായി അടച്ചിടും.


ജൂണ്‍ 20 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 8 വരെ മുഐതര്‍ അല്‍ വക്ര റോഡിലേക്ക് പോകുന്ന ന്യൂ അല്‍ വക്ര റോഡ് അടച്ചിടും.


ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ സമീപത്തുള്ള തെരുവുകള്‍ ഉപയോഗിക്കണമെന്ന് അഷ്ഗാല്‍ റോഡ് ഉപയോക്താക്കളോട് അഭ്യര്‍ഥിച്ചു.


