

പറവൂര്‍: ലയണ്‍സ് ക്ലബ്ബ് ഓഫ് പറവൂര്‍ നോര്‍ത്തിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അവാര്‍ഡ് ദാന ചടങ്ങും ഇന്റര്‍നാഷണല്‍ ഏരിയ ലീഡര്‍ അഡ്വ. വി അമര്‍നാഥ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രശ്മി മുരളി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് പി ആര്‍ മുരളി അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായ എ സി ദിനരാജ് (പ്രസിഡന്റ്), കെ കെ അനില്‍കുമാര്‍ (സെക്രട്ടറി), ദിനൂപ് ജോയ് ചക്കമുറിയില്‍ (ട്രഷറര്‍) എന്നിവര്‍ ചാര്‍ജെടുത്തു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ‘ആക്ടീവ് സിറ്റിസണ്‍ അവാര്‍ഡ്’ പറവൂര്‍ കൗണ്‍സിലിങ് സെന്റര്‍ ഡയറക്ടറും മാധ്യമ പ്രവര്‍ത്തകനുമായ ബിജോയ് ആന്റു സ്രാമ്പിക്കലിനും ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ‘കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ്’ ചേന്ദമംഗലം പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിപ്പി സെബാസ്റ്റ്യനും നല്‍കി ആദരിച്ചു. റീജിയണല്‍ ചെയര്‍മാന്‍ ജ്യോതിഷ് ഉണ്ണികൃഷ്ണന്‍, സോണ്‍ ചെയര്‍മാന്‍ സാഹി സതീഷ്, വിശ്വംഭരന്‍ നായര്‍, ലിയോ സംവേദ് എന്നിവര്‍ സംസാരിച്ചു.
