

കൊച്ചി: രണ്ടേമുക്കാല്‍ കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്കന് പൊലീസ് പിടിയില്‍. ചെങ്ങമനാട് കപ്രശേരി കൊല്ലംപറമ്പില്‍ ഉണ്ണികൃഷ്ണന് (62) ആണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു. കഞ്ചാവ് തൂക്കാനുപയോഗിക്കുന്ന 2 ഡിജിറ്റല്‍ ത്രാസ്, ലോക്ക് കവറുകള്‍, വലിക്കാനുപയോഗിക്കുന്ന ബോഗ് എന്നിവ പിടിച്ചെടുത്തു.

ഏതാനും ദിവസങ്ങളായി ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്‍സ്പെക്ടര്‍ ബി കെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
