ദിരീഷ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഫെസ്റ്റിവലിന് തുടക്കമായി

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ ദിരീഷ പെര്‍ഫോമിംഗ് ആര്‍ട്സ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്‍ത് നാസര്‍ പങ്കെടുത്തു.

city exchange

ഉദ്ഘാടനച്ചടങ്ങില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണും സി ഇ ഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനിയും നിരവധി മന്ത്രിമാരും വിശിഷ്ട വ്യക്തികളും പങ്കെടുത്തു.

അറബ് സംസ്‌കാരം, ഭാഷ, പൈതൃകം എന്നിവ ഉയര്‍ത്തിക്കാട്ടി വിവിധ കഴിവുകളുള്ള നിരവധി കലാകാരന്മാരെയും പ്രതിഭകളെയും ഒരേ മേല്‍ക്കൂരക്കു താഴെ കൊണ്ടുവരുന്ന, ബന്ധത്തിനും ആത്മപ്രകാശനത്തിനുമുള്ള ഔട്ട്ലെറ്റാണിത്.

- Advertisement -
Ad image

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാലത്ത് നടക്കുന്ന ഏഴ് ദിവസത്തെ ഫെസ്റ്റിവല്‍ അറബ് സംസ്‌കാരവും പൈതൃകവും അദ്വിതീയമായ പ്രകടനങ്ങളിലൂടെയും വിദ്യാഭ്യാസ ശില്‍പശാലകളിലൂടെയും എല്ലാ പ്രായത്തിലും താത്പര്യത്തിലുമുള്ള ആളുകള്‍ക്ക് ആസ്വദിക്കാവുന്ന രസകരമായ പ്രവര്‍ത്തനങ്ങളിലൂടെ ആഘോഷിക്കും.

രാജ്യത്തിന്റെ ഭൂതകാലവും വര്‍ത്തമാനവും ഭാവിയും പര്യവേക്ഷണം ചെയ്യുന്ന സാംസ്‌കാരിക യാത്രയിലേക്ക് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോയ ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ കച്ചേരിയോടെയാണ് പരിപാടി ആരംഭിച്ചത്.

തുടര്‍ന്ന് ‘ദി ജേര്‍ണി ഓഫ് ഇബ്ന്‍ ബത്തൂത്ത’ എന്ന പേരില്‍ സംഗീത പരിപാടിയും അരങ്ങേറി. ഖത്തര്‍ ഫൗണ്ടേഷന്റെ പ്രീ-യൂണിവേഴ്സിറ്റി എജ്യുക്കേഷന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രാദേശിക അഭിനേതാക്കളും ഉള്‍പ്പെടുന്ന ഷോ, പ്രശസ്ത അറബ് പര്യവേക്ഷകനായ ഇബ്ന്‍ ബത്തൂത്തയുടെ സാഹസികതയെ വിശദമായി പ്രതിപാദിച്ചു.

ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവതരിപ്പിച്ച ‘അജ്യാല്‍ ട്യൂണ്‍സ്’ ഖത്തറിലെ വിവിധ പ്രതിഭകളുടെ സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. ഫെസ്റ്റിവലില്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനപ്രിയമായ മെയ്ഡ് ഇന്‍ ഖത്തര്‍ പരിപാടിയും സംഘടിപ്പിക്കും.

Share This Article
Leave a Comment
error: Content is protected !!