പയ്യന്നൂര്‍ സൗഹൃദ വേദി മോട്ടിവേഷന്‍ ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: പയ്യന്നൂര്‍ സൗഹൃദവേദി ഖത്തര്‍ ഘടകം ഐ സി സി കൊച്ചി ഹാളില്‍ സംഘടിപ്പിച്ച മോട്ടിവേഷന്‍ ക്ലാസ്സ് ശ്രദ്ധേയമായി. പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായീസ് സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രസതന്ത്രം അധ്യാപകനും പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറും 2024ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ സി വി രാജു മാഷ് നയിച്ചു.

city exchange

പരിപാടിക്ക് പയ്യന്നൂര്‍ സൗഹൃദവേദി ജനറല്‍ സെക്രട്ടറി ഗിരീഷ് മാതമംഗലം സ്വാഗതം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ ഗണേഷ് പി കെ അധ്യക്ഷത വഹിച്ചു.

രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ അധ്യാപക ജീവിതത്തിലുപരിയായി പയ്യന്നൂരിലെ സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന രാജുമാഷ് തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ക്ലാസ്സ് സദസ്സിന് നവ്യാനുഭവമായിരുന്നു.

പി എസ് വിയുടെ സ്‌നേഹോപഹാരം ജോയിന്റ് സിക്രട്ടറി വാസുദേവന്‍ കോളിയാട്ട് മാഷിന് കൈമാറി ആദരിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കെടുത്ത കുട്ടികളും പി എസ് വി ഭാരവാഹികളായ വേണുഗോപാലന്‍ കോളിയാട്ട്, സുരേഷ്ബാബു കെ സി, ഷിജു ആര്‍ കാനായി തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -
Ad image

പവിത്രന്‍ കോളിയാട്ട് നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!