

പയ്യന്നൂര്‍: പഴയ തലമുറയുടെ ആത്മ സമര്‍പ്പണമാണ് സര്‍വ്വ പുരോഗതിയുടെയും നിദാനമെന്നും അവരെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് മഹദ് ദൗത്യമായി കാണണമെന്നും പാറക്കല്‍ അബ്ദല്ല.
പയ്യന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച നേതൃ സ്മൃതി സംഗമവും ഹജ്ജാജിമാര്‍ക്കുള്ള യാത്രയപ്പും ഉodഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുന്‍ എം എല്‍ എയും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയുമായ പാറക്കല്‍.

കേരളീയ മുസ്ലിം സമൂഹം മത വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക മേഖലകളില്‍ ഇന്നു കാണുന്ന നേട്ടങ്ങളുണ്ടാകിയത് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ സംഘശക്തിയാണെന്നും സര്‍വ്വരാലും അംഗീകരിക്കപ്പെട്ടതാണെന്നു അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കെ കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കോയിപ്ര സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി കെ ടി സഹദുല്ല, വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, എ എം ഹസ്സന്‍ തുടങ്ങിയവര്‍ പരേതരായ മാതമംഗലം അബൂട്ടി ഹാജി, കാട്ടൂര്‍ അബ്ദുല്‍ അസീസ്, സി എ സി മമ്മു, കെ കാതിരി, എ പി ആലിക്കുഞ്ഞി, പെരിങ്ങോം മുസ്തഫ, എം അബ്ദുള്ള, കെ കെ അസൈനാര്‍ മാസ്റ്റര്‍ എന്നിവരെ അനുസ്മരിച്ചു സംസാരിച്ചു.
പയ്യന്നൂര്‍ ജുമാ മസ്ജിദ് ഖത്തീബ് സുബൈര്‍ ദാരിമി അനുഗ്രഹ പ്രഭാഷണം നടത്തി. ടി പി മഹമുദ് ഹാജി, എസ് എ ശുകൂര്‍ ഹാജി,എ പി ഹാരിസ്, പി കെ അബ്ദുല്‍ ഖാദര്‍ മൗലവി, കരപ്പാത്ത് ഉസ്മാന്‍, വി കെ പി ഇസ്മായില്‍, ടി പി മുസ്തഫ, പി എം ലത്തീഫ്, പി മുസ്തഫ, എസ് കെ നൗഷാദ്, സജീര്‍ ഇഖ്ബാല്‍, അഹമദ് പോത്താംകണ്ടം, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വി കെ ശാഫി കാട്ടൂര്‍, ഹംസ പി കെ, ശബീര്‍ എസ് സി, അശ്‌റഫ് ടി പി, അബ്ദുല്‍ അസീസ് ഹാജി, ഖലീല്‍ പെരുമ്പ, നൗഫല്‍ മാസ്റ്റര്‍, പി പി സുലൈമാന്‍ ഹാജി, മുഹമ്മദ് കരമുട്ടം, ഫായിസ് കവ്വായി, ശമീമ ജമാല്‍, എം കെ തയ്യില്‍, അയ്യുബ് വട്ട്യേര തുടങ്ങിയവര്‍ സംസാരിച്ചു.

