
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി ഹാളില്‍ രോഗി ബന്ധുസംഗമം നടത്തി. അന്‍വര്‍സാദത്ത് എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലിസ്സി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ മുക്താര്‍, വൈസ് പ്രസിഡണ്ട് കെ ഇ ഷാഹിറ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി ചെയര്‍മാന്‍ ജോണി ക്രിസ്റ്റഫര്‍, ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍ കെ ബി അജിത്കുമാര്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ദുല്‍ സലാം ആയത്ത്, ക്ഷേമകാര്യം സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സാഹിദ അബ്ദുല്‍ സലാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ അമീന്‍ അഷ്റഫ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍ രജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, പാലിയേറ്റീവ് നഴ്സ് ജോല്‍സി ജോസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എല്‍സി ജോസഫ്, എം ബി ഷക്കീര്‍, ബീന ബാബു, ഷമീര്‍ കല്ലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

പാലിയേറ്റീവ് പ്രവര്‍ത്തകരായ ജോല്‍സി ജോസ്, പൗലോസ് പി ടി, മുജീബ് കുട്ടമശ്ശേരി എന്നിവരെ ആദരിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തകന്‍ ശരത് പടിപ്പുരയുടെ പാട്ടുകള്‍, ആശ പ്രവര്‍ത്തകരുടെ കലാ പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.
