Connect with us

NEWS

റോഡിലെ കുഴിയില്‍വീണ് ഹോട്ടലുടമയുടെ മരണം; ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

Published

on


കൊച്ചി: ദേശീയപാതയിലെ കുഴിയില്‍വീണ് അജ്ഞാത വാഹനമിടിച്ച് ഹോട്ടലുടമയുടെ മരണത്തിനിരയാക്കിയവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അങ്കമാലി ബദരിയ ഹോട്ടല്‍ ഉടമ ഹാഷിം ദേശീയ പാതയിലെ അപകടത്തെതുടര്‍ന്ന് മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നടന്ന കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ അനുശോചനയോഗത്തിലാണ് ആവശ്യമുയര്‍ന്നത്.

ദേശീയപാത യഥാസമയം അറ്റകുറ്റപണി നടത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും ഹാഷിമിന്റെ മരണത്തിനുകാരണമായ വാഹനം ഉടനടി കണ്ടെത്തി ഉത്തരവാദിക്കെതിരെയും കേസെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മരണമടഞ്ഞ ഹാഷിമിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ടി ജെ മനോഹരന്‍, ജില്ലാ സെക്രട്ടറി കെ ടി റഹിം, സംസ്ഥാന കമ്മിറ്റിയംഗം കെ പി നാദിര്‍ഷ, ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു പി ഡേവിസ്, അങ്കമാലി യൂണിറ്റ് പ്രസിഡന്റ് തോമസ് മാടശേരി, യൂണിറ്റ് സെക്രട്ടറി ലുക്ക്മാന്‍ എന്നിവര്‍ സംസാരിച്ചു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!